പാറശാലയില്‍ വന്‍ കഞ്ചാവുവേട്ട; പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍
വെള്ളി, 13 ജനുവരി 2017 (16:47 IST)
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഷറഫുദ്ദീന്‍ എന്ന 33 കാരനാണ് പാറശാല പൊലീസ് വലയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കുള്ള മധുര- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. രണ്ട് പൊതികളിലായി സീല്‍ ചെയ്ത നിലയിലാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കാണു കൊണ്ടുവന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. സമാന കേസുകളില്‍ മുമ്പും ശിക്ഷിക്കപ്പെട്ട ഇയാളെ പാറശാല ട്രെയില്‍വേ സ്റ്റേഷന്‍ എസ്.ഐ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.