ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരൻ ജയിലിൽ

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (11:21 IST)
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വെച്ച് ഒരു തമാശ പറഞ്ഞതിന് ജയിലിൽ കിടക്കുകയാണ് പത്തനംതിട്ട കോഴഞ്ചേരി പാണ്ടിയാക്കൽ സ്വദേശി സൈമൺ ജോൺ. തന്റെ ശരീരത്തിൽ ബോംബ് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് കളിയാക്കി പറഞ്ഞതാണ് സൈമണിന് പുലിവാലായത്.
 
കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലേക്ക് കുവൈറ്റിലേക്ക് പോകാനായാണ് സൈമൺ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ശരീരത്തിൽ ബോംബ് ഉണ്ടെന്ന് പറയുകായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സൈമണിനെ അടിമുടി പരിശോധിച്ചു.

ഡോഗ് സ്ക്വാർഡുകളും എത്തി വിശദമായി പരിശോധന നടത്തി. അപ്പോഴേയ്ക്കും കുവൈറ്റിലേക്കുള്ള വിമാനം പറന്നുയർന്നിരുന്നു. ഭീഷണി മുഴക്കിയതിന് സൈമൺ ജയിലാവുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍