സൌദിയില്‍ വാഹനാപകടം: മലപ്പുറം തിരൂര്‍ സ്വദേശിനിയായ അധ്യാപികയ്ക്കും മകനും ദാരുണാന്ത്യം
തിങ്കള്‍, 18 ജൂലൈ 2016 (16:44 IST)
സൌദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ അധ്യാപികയും മകനും മരിച്ചു. മലപ്പുറം തിരൂര്‍ താനാളൂര്‍ സ്വദേശി അഫ്‌സലിന്റെ ഭാര്യ സഫീറയും എട്ടു വയസുള്ള മകന്‍ അമാനുമാണ് മരിച്ചത്.
സൌദിയിലെ യാമ്പു ജിദ്ദ ഹൈവേയില്‍ റാബഗിനടുത്താണ് അപകടം നടന്നത്. ജിദ്ദയിലെ അലഗയില്‍ നിന്നും പച്ചക്കറി കയറ്റി പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പെട്ടത്.
സഫീറയുടെ ഭര്‍ത്താവ് അഫ്‌സസ് യാമ്പുവില്‍ പച്ചക്കറി കട നടത്തി വരുകയാണ്. യാമ്പു അല്‍ മനാര്‍ സ്‌കൂളിലെ അധ്യാപികയാണ് മരിച്ച സഫീറ.