മലപ്പുറത്തെ ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും - തീരുമാനം ഇന്ന്
പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാകും. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ലീഗ് നേതൃയോഗം ഇന്നു മലപ്പുറത്തു നടക്കും. ഇന്നു തന്നെ സ്ഥാനാർഥിയുടെ കാര്യം വ്യക്തമാകും.
രാവിലെ 11ന് റോസ്ലോഞ്ച് ഓ ഡിറ്റോറിയത്തിലാണ് പ്രവർത്തക സമിതി. ചർച്ചകൾക്ക് ശേഷം സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേരുന്ന പാർലമെൻറ് ബോർഡ് യോഗത്തിലായിരിക്കും.
കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കാൻ ലീഗ് നേതൃത്വത്തിൽ നേരത്തെ ധാരണയായ സാഹചര്യത്തിൽ ഇനി മാറ്റമുണ്ടാകാനിടയില്ല. അതേസമയം, യു.പി തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന മുന്നേറ്റത്തിന് ശേഷം കുഞ്ഞാലിക്കുട്ടിക്ക് മനംമാറ്റമുണ്ടായതായി അഭ്യൂഹമുണ്ട്.