Lok Sabha Election 2024: മേജര്‍ രവി ബിജെപിക്കായി മത്സരിക്കും !

രേണുക വേണു

വ്യാഴം, 21 മാര്‍ച്ച് 2024 (10:33 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ മേജര്‍ രവി സ്ഥാനാര്‍ഥിയാകും. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായാണ് മേജര്‍ രവി മത്സരിക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മേജര്‍ രവി ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. 
 
നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ മേജര്‍ രവി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. എറണാകുളം കേന്ദ്രീകരിച്ച് ബിജെപിക്കായി പ്രവര്‍ത്തിക്കുന്ന മേജര്‍ രവി സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍