വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത് യുവാവ് യുവതിയുടെ വീടിനു മുന്നില്‍വെച്ച് ആത്മഹത്യ ചെയ്തു

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (12:46 IST)
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിയുടെ വീടിനു മുന്നില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശി ശ്യാംപ്രകാശാണ് (32) മരിച്ചത്. 
 
ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മലമുകള്‍ സ്വദേശിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹാലോചന യുവതി നിരസിച്ചതിന്റെ പേരിലാണ് ശ്യാംപ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയത്. യുവാവ് വിവാഹിതനാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍