ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിനു നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയത്.
ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല ഇതെന്നും അതുകൊണ്ടു തന്നെ കേരള നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കാം എന്ന നിയമോപദേശമാണ് രാഷ്ട്രപതിക്ക് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.