സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താല്പര്യമില്ലെന്ന് നടന് ശ്രീനിവാസന് പറഞ്ഞു. വോട്ടുചെയ്യാനെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ശ്രീനിവാസന് ഇ്ക്കാര്യം പറഞ്ഞത്. ഉദയംപേരൂര്‍ കണ്ടനാട് സെന്‍മേരിസ് ഹൈസ്കൂളിലാണ് ശ്രീനിവാസന് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. കൂടാതെ ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
അതേസമയം തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ വീടുകളില്‍ പണം നല്കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്.കൃഷ്ണ തേജ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.