തിരികെ തരാമെന്ന് പറഞ്ഞ് വാങ്ങിയ സൈക്കിളില്‍ അതിഥി തൊഴിലാളി സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. പഴുവിലിയില്‍ താമസക്കാരനായിരുന്ന മഫിപ്പൂള്‍ എന്ന 20കാരനാണ് ഇത്തരമൊരു സാഹസം കാട്ടിയത്. ഇയാള്‍ കൊല്‍ക്കത്തയിലേക്കാണ് പൊയ്‌ക്കോണ്ടിരിക്കുന്നതെന്നും ഇപ്പോള്‍ ഹൈദരാബാദില്‍ എത്തിയതായും വിവരം ലഭിച്ചു.