ലോക്ക്ഡൗണ്‍ നീട്ടല്‍: ഇന്ന് തീരുമാനം

തിങ്കള്‍, 7 ജൂണ്‍ 2021 (09:48 IST)
കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ജനജീവിതം സ്തംഭിപ്പിക്കാത്ത തരത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘത്തിന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ന് വൈകീട്ട് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍