കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയേക്കും

ശനി, 5 ജൂണ്‍ 2021 (13:08 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് കേരളത്തിലും സമാന തീരുമാനത്തിനു സാധ്യതയേറിയത്. ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍