'മൂന്നാം തരംഗത്തിനായി തയ്യാറെടുപ്പ്, പ്രതിദിന രോഗികളുടെ എണ്ണം 37,000 ആകാം'

ശനി, 5 ജൂണ്‍ 2021 (15:21 IST)
മൂന്നാം കോവിഡ് തരംഗത്തിനായി തയ്യാറെടുപ്പ് വേണമെന്ന സൂചന നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 37,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 37,000 ആയിരിക്കുമെന്ന് കണ്ട് പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോട് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തരംഗത്തില്‍ കുട്ടികളായിരിക്കും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആകുക എന്ന മുന്നറിയിപ്പ് കാര്യമായെടുക്കണമെന്നും നിര്‍ദേശം. പ്രത്യേക പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍