പാര്‍ട്ടി സംവിധാനം പരാജയം: കെ മുരളീധരന്‍

ശനി, 7 നവം‌ബര്‍ 2015 (18:09 IST)
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ മുരളീധരന്‍ എം‌എല്‍‌എ രംഗത്ത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് മുരളീധരന്‍ ആരോപിച്ചു.

പലയിടത്തും റിബലുകളെ നേതൃത്വം തന്നെ സഹായിച്ചു. കരുണാകരനൊപ്പമുണ്ടായിരുന്നവരെ വെട്ടിനിരത്തിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനു നേരേ ആദ്യം വെടിപൊട്ടിച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ്.

യുഡി‌എഫിനേറ്റ പരാജയം കനത്തതാണെന്നും നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നുമായിരുന്നു ചെന്നിത്തല ഒളിയമ്പെയ്‌തത്. വരും ദിവസങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെ പരസ്യമായ പ്രസ്താവനകള്‍ വരുമെന്നു തന്നെയാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക