തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ വരുബോള്‍ എൽഡിഎഫിന് ശക്തമായ മുന്നേറ്റം. അവസാന വിവരം ലഭിക്കുബോള്‍ ജില്ല പഞ്ചായത്തില്‍ എൽഡിഎഫ് 8, യുഡിഎഫ് 6 എന്ന അവസ്ഥയിലുമാണ്. കോര്‍പ്പറേഷന്‍- എൽഡിഎഫ് 5, യുഡിഎഫ് 1 എന്ന നിലയിലുമാണ്. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികള്‍ മുന്നില്‍ നില്‍ക്കുന്ന സാഹചര്യമാണ്‍ ഉള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ എൽഡിഎഫിന് ശക്തമായ മുന്നേറ്റമാണ് കാണുന്നത്. 402 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 315 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 30 പഞ്ചായത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നഗരസഭകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമാണ്.
പാലാ മുനിസിപ്പാലിറ്റിയില്‍ പി സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ അക്കൗണ്ട് തുറന്നു. എന്നാല്‍, കോട്ടയത്ത് യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. ചാവക്കാട് നഗരസഭ എൽഡിഎഫ് നേടുകയും ചെയ്‌തു.
കണ്ണൂരില്‍ കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. ചങ്ങനാശേരി നഗരസഭയിൽ ബിജെപിക്ക് രണ്ടു സീറ്റുകളിൽ വിജയം നേടി. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുകയാണ്. ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് 7, എൽഡിഎഫ് 5 സീറ്റിൽ വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ആറിടത്ത് എൽ.ഡി.എഫ് നാലിടത്തും വിജയിച്ചു
276 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 206 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 15 പഞ്ചായത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നഗരസഭകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമാണ്.
ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഈരാറ്റുപേട്ട നഗരസഭയില്‍ വോട്ടെണ്ണല്‍ വൈകി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതേഉള്ളൂ.
ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.