തദ്ദേശഭരണതിരഞ്ഞെടുപ്പ്; മതമൗലികവാദ സംഘടനകളുമായി കൂട്ടുവേണ്ട: പിബി തീരുമാനിച്ചു

ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (16:52 IST)
തദ്ദേശ തിരഞ്ഞെടുപ്പ‍ിൽ മതമൗലികവാദ സംഘടനകളുമായി കൂട്ടുവേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ ഇടതുമുന്നണിക്കൊപ്പം പ്രവർത്തിക്കുന്ന ഫോർവേഡ് ബ്ലോക്കിനെ മുന്നണിയിലെടുക്കുണമെന്ന അഭ്യർഥനയും ചർച്ചയായി. ഇതുസംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്ത് ചർച്ച ചെയ്യാമെന്നും പിബി യോഗത്തിൽ ധാരണയായി.

എസ്എൻഡിപിയുമായി ബിജെപി സഹകരിക്കുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അതും പിബി ചര്‍ച്ച ചെയ്തു. എസ്എൻഡിപി ബിജെപിയോട് സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എൻഡിപിയുമായി പ്രാദേശിക ധാരണയ്ക്ക് തടസമില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ നിലപാടെടുത്തു.

കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന പ്ലീനത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് പ്രാഥമിക രൂപരേഖ തയാറാക്കുന്നതിനായിരുന്നു രണ്ടു ദിവസം നടന്ന പിബി യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത മാസം 13ന് ചേരുന്ന പിബി യോഗത്തിൽ കൊൽക്കത്ത പ്ലീനത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക