കണ്ണൂര്‍ കോര്പറേഷന്; രാഗേഷിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാര്‍- കോടിയേരി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കണ്ണൂര്‍ കോര്‍പറേഷന്റെ ഭരണം പിടിക്കാന്‍ ശ്രമിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണം നേടാന്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പികെ രാഗേഷിന്റെ പിന്തുണ സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡന്റ് വിഎം സുധീരന് വിളിക്കുകയും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് രാഗേഷ്. ആകെയുള്ള 55 ഡിവിഷനുകളില്‍ 27 എണ്ണം വീതം ഇടത്-വലത് മുന്നണികള്‍ നേടി. ബിജെപിക്ക് ഒരു ഡിവിഷനില്‍ പോലും വിജയിക്കാനായില്ല.