തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മദ്യ വില്‍പ്പന സംസ്ഥാനത്ത് 600 കോടി രൂപയ്ക്ക് മുകളിലെത്തി. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കാലയളവിലാണ് ബെവ്‌കോയുടെ കണക്കനുസരിച്ച് 600 കോടി രൂപയുടെ മദ്യം വിട്ടത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മദ്യ വില്‍പ്പനയില്‍ തൃശൂര്‍ ജില്ലയായിരുന്നു മുമ്പിലെങ്കില്‍ ഇത്തവണ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് മുന്നിലെത്തിയത്. ഇതില്‍ തന്നെ തലസ്ഥാന നഗരിയിലെ പവര്‍ഹൌസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു വില്‍പ്പന കൂടുതലും ഉണ്ടായത്. 70 ലക്ഷം രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ ഇവിടെ വില്‍പ്പന നടത്തിയത്.