വിവിധ സമുദായ വിഭാഗങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും 12 പുതിയ കോളജുകളാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൃത്യമായ പഠനമോ പരിശോധനയോ നടത്താതെയാണ് അനുമതി നല്‍കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാല്‍, അര്‍ഹരായ സമുദായങ്ങള്‍ക്ക് പുതിയ കോളജ് അനുവദിക്കുകയെന്നത് യുഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.