ക്ഷേമ പെൻഷൻ 2,500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
രണ്ട് ഭാഗങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിര്‍ദേശങ്ങളുമാണ് ഉള്ളത്.കാര്‍ഷിക മേഖലയില്‍ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.