ലക്ഷ്‌മിയെ ഐസിയുവിലേക്ക് മാറ്റി; അപകടനില പൂർണ്ണമായും മാറാതെ ദുരന്തവിവരം അറിയിക്കില്ല

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (08:08 IST)
ബാലഭാസ്‌ക്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണം ഇന്നും മലയാളികൾക്ക് വിശ്വസിക്കാൻ കഴിസ്ഞ്ഞിട്ടില്ല. പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിൽ മകൾ ജാനിയും ബാലഭാസ്‌ക്കറും മരണത്തിന് കീഴടങ്ങിയപ്പോൾ ലക്ഷ്‌മിക്കായി പ്രാർത്ഥിക്കുകയാണ് ഓരോ മലയാളികളും. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ലക്ഷ്‌മിയെ ഇപ്പോൾ ഐസിയുവിലേക്ക് മാറ്റി.
 
ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോ. മാര്‍ത്താണ്ഡന്‍പിള്ള അറിയിച്ചു. എന്നാൽ, പ്രിയപ്പെട്ടവന്റേയും മകളുടേയും വിയോഗം ലക്ഷ്‌മിയെ എങ്ങനെ അറിയിക്കും എന്ന അശങ്കയിലാണ് ബാലഭാസ്‌ക്കറിന്റേയും ലക്ഷ്‌മിയുടേയും കുടുംബാംഗങ്ങൾ.
 
ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ ബാലഭാസ്‌ക്കറിനും മകൾക്കും സംഭവിച്ച ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം. എന്നാൽ, ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും ലക്ഷ്‌മി അന്വേഷിക്കുന്നുണ്ട്. ഇരുവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍