നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്കി.