ശമ്പളമില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍

ശനി, 6 ഡിസം‌ബര്‍ 2014 (07:49 IST)
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഒഴികെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലെയും കോഴിക്കോട് ഡിപ്പോയിലെയും ഒരു വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. ഇതേ തുടര്‍ന്ന് ഭൂരിഭാഗം സര്‍വീസുകളും തടസപ്പെട്ടു. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള 70% സര്‍വീസും നിര്‍ത്തി വച്ചിരിക്കുകയാണ് എന്നാണ് വിവരം.

ചെങ്ങന്നൂരില്‍ നിന്നാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും. ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്.

ഇവിടെ നിന്ന് സര്‍വീസുകള്‍ ജീവനക്കാരില്ലാത്തതിനാല്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ പല സ്ഥലങ്ങളിലും സമരം ആരംഭിച്ചിരുന്നു, ചിലയിടങ്ങളില്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക