ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25ശതമാനം ഇളവ്: പ്രഖ്യാപനവുമായി കെഎസ്ആര്‍ടിസി

ശ്രീനു എസ്

ചൊവ്വ, 3 നവം‌ബര്‍ 2020 (18:58 IST)
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ സര്‍വ്വീസുകളില്‍ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 % വരെ ഇളവ് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു. നാളെ മുതല്‍( നവംബര്‍ 4 ) ഇത് പ്രാബല്യത്തില്‍ വരും. കൊവിഡ് പ്രതിസന്ധി കാരണം ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിലവില്‍ യാത്രാക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നടപടി.
 
ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രാക്കാരെ കെഎസ്ആര്‍ടിസിയില്‍ ആകര്‍ഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടര്‍ ബോര്‍ഡ് യാത്രാനിരക്കില്‍ ഇളവ് നല്‍കാന്‍ അനുവാദം നല്‍കിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ  കൊവിഡ് കാലത്ത് ഉണ്ടായ വര്‍ദ്ധനവ് ഇല്ലാതായിരിക്കുകയുമാണ്.  സംസ്ഥാനത്തിനുള്ളില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ എല്ലാ സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ക്കും ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ നിലവിലെ നിരക്കില്‍ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താന്‍ സിഎംഡി ഉത്തരവിട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍