കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു

രേണുക വേണു

ശനി, 6 ജൂലൈ 2024 (15:58 IST)
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. 
 
ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോര്‍പറേഷന് സഹായമായി കൈമാറിയെന്നാണ് ധനവകുപ്പില്‍ നിന്നുള്ള കണക്കുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍