കെ റെയിലിനെതിരേ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച് ബിജെപി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഫെബ്രുവരി 2022 (17:28 IST)
കെ റെയിലിനെതിരേ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍. പാര്‍ലമെന്റ് ഹൗസില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചു നല്‍കിയ നിവേദനത്തില്‍ കെ റെയില്‍ കേരളത്തിന് ഒരിക്കലും അനിയോജ്യമല്ലെന്നും പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെയധികം ഉണ്ടാകുമെന്നതിനാല്‍ അനുവാദം നല്‍കാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. 
 
മെട്രോമാന്‍ ഇ ശ്രീധരന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍ , ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ്, തുടങ്ങിയവരും ഉണ്ടായിരുന്നു.  കേരളത്തിന് ഒട്ടേറെ പ്രത്യാഘാതങ്ങളും ദുരന്തങ്ങളും ഉണ്ടാക്കാന്‍ ഇടയുള്ള കെ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് എടുക്കരുതെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.  ഡിപിആര്‍ അപൂര്‍ണ്ണവും അപര്യാപ്തവുമാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപ്രായോഗികവും അനാവശ്യവുമാണെന്ന് വിദഗ്ദ്ധന്മാരെല്ലാം അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഉടനേ സ്വീകരിക്കുമെന്നും റെയില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍