താരപരിവേഷം സുരേന്ദ്രന് മാത്രം മതിയോ ?; അറസ്‌റ്റ് വരിക്കാന്‍ തയ്യാറാണെന്ന് ശശികല
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിന്റെ പേരില്‍ അറസ്‌റ്റ് വരിക്കാൻ തയാറാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.
ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്കയിടരുത്. ഇതു തീരുമാനവും ആഹ്വാനവുമാണെന്നും ശബരിമല കര്‍മ സമിതി സെക്രട്ടേറിയറ്റ് നടക്കല്‍ നടത്തിയ സമരത്തില്‍ സംസാരിക്കവെ ശശികല വ്യക്തമാക്കി.
ശബരിമലയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പൊലീസ് നടപടികള്‍ നേരിടുകയാണ്.
അറസ്‌റ്റിന് പിന്നാലെ സുരേന്ദ്രന് പാര്‍ട്ടിയിലും സമൂഹത്തിലും ലഭിച്ച താരപരിവേഷം ചെറുതല. ഇത് മുന്നില്‍ കണ്ടാണ് അറസ്‌റ്റ് വരിക്കാന്‍ ഒരുക്കമാണെന്ന് ശശികലയും പറഞ്ഞതെന്ന സംസാരവും ബിജെപിക്കുള്ളില്‍ ശക്തമാണ്.