പാഠപുസ്‌തക അച്ചടി അവതാളത്തിലായതില്‍ അച്ചടി വകുപ്പ് മന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് വിഎസ്
പാഠപുസ്‌തക അച്ചടി അവതാളത്തിലാക്കുകയും അമ്പതുലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവി കുളംതോണ്‌ടുകയും ചെയ്‌തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിക്കും പങ്കുണെ്‌ടന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബിനെപ്പോലെ അച്ചടി വകുപ്പ് മന്ത്രി കെപി മോഹനനും ഇതില്‍ ഉത്തരവാദിത്തമുണ്‌ട്. അഴിമതി നടത്താന്‍ വേണ്‌ടി ഈ രണ്‌ടു മന്ത്രിമാര്‍ക്കും ഒത്താശചെയ്‌തുകൊടുക്കുന്നത് മുഖ്യമന്ത്രിയാണ്.
പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു രണ്‌ടാംഘട്ടമായി വിതരണം ചെയ്യേണ്‌ട പാഠപുസ്‌തകങ്ങള്‍ നവംബറില്‍ മാത്രമേ തയാറാവൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. പാഠപുസ്‌തകങ്ങള്‍ക്കു പുറമേ ലോട്ടറി ടിക്കറ്റുകളും സര്‍വകലാശാല ഉത്തരക്കടലാസുകളുമൊക്കെ തയാറാക്കേണ്‌ട ചുമതലയുള്ള കെബിപിഎസില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ഒരു സ്ഥിരം എംഡി പോലും ഉണ്‌ടായിരുന്നില്ല വി എസ് പറഞ്ഞു.