കോഴിക്കോട് എസ് എഫ് ഐ മാര്‍ച്ച് അക്രമാസക്തം

തിങ്കള്‍, 6 ജൂലൈ 2015 (12:25 IST)
കോഴിക്കോട് എസ് എഫ് ഐ സംഘര്‍ഷം അക്രമാസക്തം. പാഠപുസ്തകം വിതരണം ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷഭരിതമായത്.
 
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിലേക്ക് ആണ് കല്ലേറ് നടത്തിയത്. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിക്കുകയും ചെയ്തു. ജലപീരങ്കി ഉപയോഗിച്ചതിനു ശേഷം ഓഫീസിനു മുന്നില്‍ കൂടിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. 
 
പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. റോഡിനു നടുവില്‍ കുത്തിയിരുന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പെണ്‍കുട്ടികളടക്കം 150 ഓളം പേരാണ് കോഴിക്കോട് എസ് എഫ് ഐ പ്രതിഷേധത്തിനായി എത്തിയത്.
 
അതേസമയം, തലസ്ഥാനത്ത് പൊലീസ് സംയമനം പാലിക്കുന്നുണ്ടെങ്കിലും പൊലീസിനെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു സമരക്കാരുടെ പെരുമാറ്റം.

വെബ്ദുനിയ വായിക്കുക