കോഴിക്കോട് മഴക്കെടുതിയില്‍ രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍

ശനി, 16 ജൂലൈ 2022 (19:06 IST)
കോഴിക്കോട് മഴക്കെടുതിയില്‍ രണ്ടുമരണം. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ്(40), ചെറുവണ്ണൂരില്‍ 13കാരനായ മുഹമ്മദ് മിര്‍ഷാദ് എന്നിവരാണ് മരിച്ചത്. ചെറുവണ്ണൂരില്‍ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിര്‍ഷാദ് അപകടത്തില്‍ പെട്ടത്. 
 
മിര്‍ഷാദിന്റെ സൈക്കില്‍ കുളത്തില്‍ മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍