കോഴിക്കോട് കടപ്പുറത്ത് കുടയുടെ മറവിലിരുന്ന് മദ്യപിച്ച അധ്യാപികയും സുഹൃത്തും ഫിറ്റായി പൊലീസ് പിടിയില്‍; വീട്ടിലറിഞ്ഞാല്‍ കുടുംബം തകരുമെന്ന അധ്യാപികയുടെ അഭ്യര്‍ഥന മാനിച്ച് വിട്ടയച്ചു
ഞായര്‍, 20 മാര്‍ച്ച് 2016 (17:07 IST)
കോഴിക്കോട് കടപ്പുറത്തെ മരത്തണലില്‍ കുടയുടെ മറവിലിരുന്ന് മദ്യപിച്ചു ഫിറ്റായ യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഗിരീഷ് (38), മാനന്തവാടി സ്വദേശിയായ യുവതി എന്നിവരെയാണ് പരസ്യമദ്യപാനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തേ സഹപാഠികളായിരുന്നു. ഏറെക്കാലത്തിന് ശേഷം നടത്തിയ കൂടിക്കാഴ്‌ച മദ്യപിച്ച് ആഘോഷമാക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. ബീച്ചില്‍ പട്രോളിംഗ് നടത്തിയ വെള്ളയില്‍ എസ് ഐ കെ ഹരീഷാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. പകുതി കാലിയായ ഫുള്‍ബോട്ടിലും കുപ്പിവെള്ളവും രണ്ടു ഗ്ലാസുകളും ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവരെയും വെള്ളയില്‍ സ്‌റ്റേഷനിലേക്ക് മാറ്റി. കുട്ടിക്കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു.
ഡ്രൈവറായി ജോലി നോക്കുകയാണ് ഗിരീഷ്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍നിന്നു ബന്ധുക്കള്‍ എത്തിയാണ് ഗിരീഷിനെ കൂട്ടിക്കൊണ്ടുപോയത്. വീട്ടിലറിഞ്ഞാല്‍ കുടുംബം തകരുമെന്ന യുവതിയുടെ അഭ്യര്‍ഥന മാനിച്ച് പരസ്യമദ്യപാനം ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ച് യുവതിയെ വിട്ടയച്ചു. സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച ഇവര്‍ മദ്യലഹരിയില്‍നിന്ന് മുക്‌തമായശേഷം കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെത്തിച്ച ശേഷം പൊലീസ് മാനന്തവാടി ബസില്‍ കയറ്റിവിടുകയായിരുന്നു.