മുഖ്യമന്ത്രി ജനങ്ങളോട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നു : കോടിയേരി ബാലകൃഷ്ണന്‍

ശനി, 30 ഏപ്രില്‍ 2016 (12:09 IST)
വി എസ് അച്യുതാനന്ദന്റെ പ്രസ്താവന ജനങ്ങള്‍ നേരിടുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം ആക്രമണത്തിനുള്ള ആഹ്വാനമാണെന്നും ആ പരാമര്‍ശം അദ്ദേഹം പിന്വലിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
 
കോഴിക്കോട് മുസ്ലീം ലീഗും ബി ജെ പിയും തമ്മില്‍ ഇന്നെല ചര്‍ച്ച നടത്തിയെന്നും കോടിയേരി പറഞ്ഞു. ആര് എസ് എസിന്റെ വോട്ട് വാങ്ങി ജയിക്കാന്‍ മുനീര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ബി ഡി ജെ എസ് വഴിയാണ് ബി ജെ പിയുമായി യു ഡി എഫ് പല മണ്ഡലങ്ങളിലും ബന്ധം സ്ഥാപിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് സൗജന്യമായി ഭൂമി നല്‍കിയതിനുള്ള പ്രത്യുപകാരമാണ് വോട്ട് കച്ചവടത്തിനുള്ള ഈ നീക്കമെന്നും കോടിയേരി ആരോപിച്ചു.
 
പറഞ്ഞതെല്ലാം വിഴുങ്ങി കൂടെ നിന്നവരെയെല്ലാം വഴിയാധാരമാക്കി ജനങ്ങളുടെ സാമാന്യബുദ്ധി വെല്ലുവിളിച്ചുകൊണ്ടുള്ള അങ്ങയുടെ ഈ ഒളിച്ചോട്ടം അധികാര കസേര ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ അത് ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക