നിലപാടില്‍ ഉറച്ച് മാണി; യു ഡി എഫില്‍ ഭദ്രതയില്ല, ഒറ്റയ്ക്ക് തന്നെ നില്‍ക്കും, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മാണി

ഞായര്‍, 14 ഓഗസ്റ്റ് 2016 (16:46 IST)
യു ഡി എഫില്‍ നിന്നും വിട്ട കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് തന്നെ തുടരുമെന്നും ആരുടെയും സഖ്യം ആവശ്യമില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് വിട്ടതിനുശേഷമുള്ള മാണിയുടെ ആദ്യ യോഗമായിരുന്നു ഇത്.
 
യു ഡി എഫില്‍ ഭദ്രതയില്ല. പരസ്പര വിശ്വാസമില്ല, പരസ്പര സ്നേഹമില്ല, സഹകരണമില്ല.യു ഡി എഫിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് കേരള കോണ്‍ഗ്രസ്.പുറത്ത് ഒരു രീതിയും അകത്ത് മറ്റൊരു രീതിയുമാണ് യു ഡി എഫില്‍ എന്ന് മാണി. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയാണ് മാണി  യോഗത്തില്‍ സംസാരിച്ചത്.
 
കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിന് ഒന്നും ഭയക്കാനില്ല. ബിജെപിയുമായി ഒരു സഖ്യത്തിനില്ലെന്നും മാണി വ്യക്തമാക്കി. ഒറ്റയ്ക്ക് നില്‍ക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി.
 

വെബ്ദുനിയ വായിക്കുക