പങ്കാളിയെ കൈമാറിയ കേസില്‍ ഒളിവിലായ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. സംഭവത്തിനു പിന്നില്‍ വലിയ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയാണ് സംഘങ്ങള്‍ ആശയവിനിമയം നടത്തുന്നത്.