കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയത് റിക്ടര്‍ സ്‌കെയിലില്‍ 1.99 തീവ്രതയുള്ള ഭൂചലനം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 സെക്കന്റോളം നീണ്ടു നില്‍ക്കുന്ന ഒരു മുഴക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ഒരു വിറയല്‍ അനുഭവപ്പെട്ടുവെന്നും പ്രദേശവാസികള്‍ പറയുന്നു. ഭൂമിക്കടിയില്‍ നിന്ന് പ്രത്യേകതരം മുഴക്കം കേട്ട പലരും വീട്ടില്‍ നിന്ന് ഓടിയിറങ്ങി.