പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട് കടയുടമ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയില്‍ നിന്നും ടാബ്ലറ്റ് വാങ്ങിയ യുവാവിനെ കണ്ടെത്തി പൊലീസ് ഇത് തിരികെ മേടിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസം കൂടി ബംഗളൂരുവില്‍ തങ്ങിയേക്കും.