ഉത്രയുടെ മരണകാരണം പാമ്പിന്‍ വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്ന്; ഇടതു കൈയില്‍ രണ്ടുതവണ കടിയേറ്റ പാട്

ശ്രീനു എസ്

ബുധന്‍, 27 മെയ് 2020 (10:15 IST)
ഉത്രയുടെ മരണകാരണം പാമ്പിന്‍ വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടുതു കൈയില്‍ രണ്ടുതവണ കടിയേറ്റ പാടുണ്ട്. ഉത്രയെ കൊലചെയ്യാനുള്ള കാരണം ഉത്രയുടെ കുടംബം വിവാഹ മോചനം ആവശ്യപ്പെട്ടതിനാലെന്നാണ് സൂരജ് പറയുന്നത്.
 
ഉത്രയ്ക്ക് നിരന്തരം സൂരജില്‍ നിന്ന് ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതിനാലാണ് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹം മോചനം നേരിടുമ്പോള്‍ സ്വത്തുക്കള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്നോര്‍ത്താണ് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തീരുമാനിക്കുന്നത്. ഇന്നലെയായിരുന്നു ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍