കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലഖ്‌നൌവിലും വെടിക്കെട്ട് നിരോധിച്ചു. ലഖ്‌നൌ ജില്ല മജിസ്ട്രേറ്റ് ആണ് ചൊവ്വാഴ്ച ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ വെടിക്കെട്ട് നിരോധിച്ചത്. കൊല്ലം പുറ്റിംഗല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.