കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടാനാണ് രാഹുല്‍ ഗാന്ധി കരാട്ടേ പഠിച്ചത്; പരിഹാസവുമായി കോടിയേരി

വെള്ളി, 3 നവം‌ബര്‍ 2017 (14:02 IST)
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടുന്നതിനു വേണ്ടിയാണ് രാഹുല്‍ കരാട്ടേ പഠിച്ചതെന്നും ജനജാഗ്രതാ ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. 
 
ജപ്പാനീസ് കരാട്ടേയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പഠിക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടണമെങ്കില്‍ ചൈനീസ് കരാട്ടേ തന്നെ പഠിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍