പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയേക്കും. നിലവില്‍ എ ഡി ജി പി കെ പത്മകുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍, അന്വേഷണസംഘം മാറുന്നതോടെ എ ഡി ജി പിമാരായ ശ്രീലേഖയോ ബി സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന.
അതോടെ, ജിഷയുടെ ഘാതകനെ പിടികൂടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ ഡി എഫ് നടത്തുന്ന രാപകല്‍ സമരം അവസാനിപ്പിക്കും. അന്വേഷണച്ചുമതല വനിതാ ഐ പി എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്ന് രാപകല്‍ സമരം ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.