കുട്ടികള്‍ ' ഇറച്ചി കോഴികളാണോയെന്ന് ' ഹൈക്കോടതി

ചൊവ്വ, 24 ജൂണ്‍ 2014 (14:41 IST)
അന്യസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇറച്ചി കോഴികളെ കൊണ്ടുവരുന്നതു പോലെയാണോ കുട്ടികളെ കൊണ്ടുവരുന്നതെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിലെ അന്വേഷണ റിപോര്‍ട്ട് ജൂലൈ രണ്ടിനകം സമര്‍പ്പിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട്  ഹൈക്കോടതി നിര്‍ദേശിച്ചു.

കേരളത്തിലേക്ക് എന്തിനാണ് കുട്ടികളെ എത്തിച്ചതെന്നും, കേരളത്തില്‍ എത്തിച്ച അവര്‍ ഇവിടെ എന്താണ് ചെയ്തിരുന്നതെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ തെറ്റുണ്ട്. അന്വേഷണ റിപ്പോ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും.

പൊലീസ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കോടതിക്കും അറിയണം. കുട്ടികളെ പഠനത്തിനാണ് കൊണ്ടുവന്നതെങ്കില്‍ തിരിച്ചയച്ചത് എന്തിനാണ്. അനാഥാലയങ്ങളുടെ വിശദീകരണം ഇപ്പോള്‍ കേള്‍ക്കേണ്ടതില്ലെന്നും. അന്വേഷണം പൂര്‍ത്തിയാക്കിയശേഷമാകാം വിശദീകരണം കേള്‍ക്കലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

എന്നാല്‍ കുട്ടികളെ പഠനത്തിനായി കൊണ്ടുവന്നതാണെന്നും ആരെയും തിരിച്ചയച്ചിട്ടില്ലെന്നും മുക്കം ഓര്‍ഫനേജ് കമ്മിറ്റി കോടതിയെ അറിയിച്ചു. കുട്ടികള്‍ വേനലവധിക്ക് നാട്ടില്‍ പോയതാണെന്നും കമ്മിറ്റി അറിയിച്ചു.

വെബ്ദുനിയ വായിക്കുക