കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിച്ച സംഭവം അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കി. ഇക്കാര്യം സിബിഐ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
നേരത്തെ ചേര്‍ന്ന സിബിഎയുടെ ഉന്നതതല യോഗത്തിൽ കേസ് ഏറ്റെടുക്കുന്നതിൽ കുഴപ്പമില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യം കോടതിയെ സി.ബി.ഐ വാക്കാൽ അറിയിക്കുക.
മൂന്നു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കേസായതിനാൽ കേന്ദ്ര ഏജൻസി എന്ന നിലയിൽ സിബിഐയ്ക്ക് സ്വതന്ത്രവും വിപുലവുമായി കേസ് അന്വേഷിക്കാനാവുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
കുട്ടികളെ കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്‌റ്റിസ് മഞ്‌ജുള ചെല്ലൂർ, ജസ്‌റ്റിസ് പിആർ രാമചന്ദ്രമേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.