പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ കേരളം മാതൃകാപരം: ധനമന്ത്രി

വ്യാഴം, 29 ജനുവരി 2015 (18:38 IST)
പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ കേരളം മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെഎം മാണി പറഞ്ഞു. അഞ്ചാമത് സംസ്ഥാന ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച ശില്പശാല തിരുവനന്തപുരം മാസകറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകള്‍ ചെലവഴിക്കുന്ന തുകയുടെ ശതമാനം 40ല്‍ നിന്നും 80 ആക്കി ഉയര്‍ത്താനുള്ള ശ്രമമുണ്ടാകണം. ഈ ലക്ഷ്യം നേടുന്നതിനായി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ഓഡിറ്റിങില്‍ ചൂണ്ടികാണിക്കുന്ന പ്രശ്‌നങ്ങള്‍ പഞ്ചായത്തുകള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അഞ്ചാം ധനകാര്യകമ്മിഷന്‍ ചെയര്‍മാന്‍ ഡോ ബിഎ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഇകെ പ്രകാശ്, അംഗം രവീന്ദ്രകുമാര്‍ അഗര്‍വാള്‍, ജോയിന്റ് സെക്രട്ടറി ടികെ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക