ആരോപണങ്ങള്‍ വിഴിഞ്ഞം പദ്ധതിയുടെ ശോഭകളയാനെന്ന് മാണി
തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് വിഴിഞ്ഞം പദ്ധതിയുടെ ശോഭ കളയാനെന്ന് കെഎം മാണി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
നേരത്തെ ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എസ് പി സുകേശന്‍ തയ്യാറാക്കിയ വസ്തുത റിപ്പോര്‍ട്ട് ഒരു സ്വകാര്യവാര്‍ത്ത ചാനലാണ് പുറത്തുവിട്ടത്.
മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും പാലായില്‍ വെച്ച് 15 ലക്ഷം രൂപയും കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.