ചില പട്ടി സ്നേഹികള്‍ക്കാണ് തെരുവു നായ്ക്കളെ കൊല്ലുന്നതില്‍ എതിർപ്പ്: മുൻ കലക്ടർ ബിജു പ്രഭാകർ

ശനി, 20 ഓഗസ്റ്റ് 2016 (14:47 IST)
നായ്ക്കളെ വളർത്തേണ്ടതു വീട്ടിലാണ്, അല്ലാതെ തെരുവിലല്ലയെന്ന് തിരുവനന്തപുരം മുൻ കലക്ടർ ബിജു പ്രഭാകർ. തെരുവു നായ്ക്കളെ കൊല്ലുന്നതു നിയമ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്നവയെ ഉൻമൂലനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
 
മൃഗ സ്നേഹികള്‍ക്കല്ല, ചില പട്ടി സ്നേഹികള്‍ക്കാണ് അവയെ കൊല്ലുന്നതില്‍ എതിർപ്പ്. മരുന്നു ലോബിയാണ് ഇവരെയെല്ലാം പിന്തുണക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടാണു നായ്ക്കളെ കൊല്ലാന്‍ തടസമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക