ചുംബനസമരം നാണക്കേട്: ഹൈക്കോടതി

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (18:10 IST)
ചുംബനസമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോഴിക്കോട് ഡൌണ്‍ ടൌണ്‍ ആക്രമണക്കേസ് പരിഗണിക്കവേയാണ് ചുംബനസമരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ചുംബനസമരം സമൂഹത്തിനാകെ നാണക്കേടാണെന്ന് കോടതി പറഞ്ഞു. സദാചാര ഗുണ്ടായിസത്തിനെതിരെ യുവജനസംഘടനകള്‍ നടത്തുന്ന ആക്രമണവും ദൌര്‍ഭാഗ്യകരമാണ്.

കോഴിക്കോട് ഹോട്ടല്‍ അടിച്ച തകര്‍ത്തതാണ് ചുംബനസമരങ്ങള്‍ക്ക് വഴിയൊരുക്കിയത് - കോടതി പറഞ്ഞു.

ഡൌണ്‍ ടൌണ്‍ ആക്രമണക്കേസില്‍ പ്രതികളായ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഹോട്ടലില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയില്‍  50000 രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക