വാവ സുരേഷ് എവിടെയാണെന്ന് കിംഗ് കോബ്രയ്ക്ക് അറിയാം!

ചൊവ്വ, 5 ഓഗസ്റ്റ് 2014 (09:00 IST)
പാമ്പുകളുടെ തോഴനായ വാവ സുരേഷ് എവിടെയാണെന്ന് കിംഗ് കോബ്രയ്ക്ക് അറിയാം. പാമ്പുകളുടെ രാജാവായ ഒറിജിനല്‍ രാജവെമ്പാലയല്ല. ഇത് ഒരു കിടിലന്‍ ആപ്ലിക്കേഷനാണ്. ഇതിലൂടെ വാവ സുരേഷ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയുകയും സേവനം ആവശ്യപ്പെടുകയും ചെയ്യാം.  ഒപ്പം നിങ്ങളുടെ പ്രദേശത്ത് എത്തിച്ചേരാനുള്ള വഴി വരച്ചുകാട്ടുകയും ചെയ്യാം.
 
കിംഗ് കോബ്ര ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാകും. അതിലൂടെ നിങ്ങള്‍ക്ക് എവിടെ നിന്നുകൊണ്ടും വാവ സുരേഷിനെ കണക്ട് ചെയ്യാം. അതായത് ഇനി രാജവെമ്പാല വന്നാലും ഈ കിംഗ് കോബ്ര കൊണ്ട് കൈകാര്യം ചെയ്യാം. 
 
ആപ്ലിക്കേഷനുള്ളില്‍ നിന്നു തന്നെ ഇമേജ് അയയ്ക്കാനും, ഇമേജ് ഇല്ലാതെ മെസേജ് അയയ്ക്കാനും, നേരിട്ട് വാവ സുരേഷിനെ വിളിക്കാനും സൗകര്യമുണ്ട്. 

വെബ്ദുനിയ വായിക്കുക