വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടും മുഴുവന്‍ കല്ലുകളും പുറത്തെടുത്തില്ല; ആരോഗ്യമന്ത്രിക്ക് പരാതിയുമായി യുവാവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഏപ്രില്‍ 2023 (08:47 IST)
വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടും മുഴുവന്‍ കല്ലുകളും പുറത്തെടുത്തില്ലെന്ന പരാതിയുമായി യുവാവ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് കാസര്‍ഗോഡ് ചെറുപുഴ സ്വദേശിയായ അലന്‍ പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 23 കാരനായ യുവാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിന് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ഒരു കല്ല് നീക്കം ചെയ്യാതെ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 
 
ഇതിനുപിന്നാലെയാണ് യുവാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ കല്ലുകള്‍ പൂര്‍ണ്ണമായും എടുത്തിട്ടുണ്ടെന്നും തരികള്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ് വേദനയ്ക്ക് കാരണമെന്നും ഇത് മൂത്രത്തിലൂടെ പുറത്തുപോകുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍