സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (19:26 IST)
സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വി എസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തു തീര്‍ന്നത്. 
 
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ മാധ്യമങ്ങളെ അറിയിച്ചു.
 
നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ല - ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി ജി ഡെപ്യൂട്ടേഷന്‍ പുനസ്ഥാപിക്കുക, സ്വകാര്യ പ്രാക്‌ടീസ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ജി എം ഒ എ സമരം ആരംഭിച്ചത്.
 
സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടന നേതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരവും ആരംഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക