കേരളകൌമുദി ഫോട്ടോ എഡിറ്റര്‍ എസ് എസ് റാം അന്തരിച്ചു

വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (13:03 IST)
കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ് എസ് റാം അന്തരിച്ചു. 48 വയസ്സ് ആയിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
 
കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
 
കഴിഞ്ഞ 22 വര്‍ഷമായി കേരളകൗമുദിയില്‍ ആയിരുന്നു.

വെബ്ദുനിയ വായിക്കുക