സംസ്ഥാനത്ത് ഞായ‌റാഴ്‌‌ച്ച നിയന്ത്രണം പിൻവലിച്ചു

ചൊവ്വ, 8 ഫെബ്രുവരി 2022 (17:39 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇന്ന് ചേർന്ന കൊവിഡ് യോഗത്തിലാണ് തീരുമാനം.
 
ഈമാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായി. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാർഥികളെ മാത്രമെ ഒരു ദിവസം പങ്കെടുക്കാൻ അനുവദിക്കു.ഇതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍